വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം, നടനെതിരെ ഹിന്ദു മക്കള്‍ കക്ഷി

കെ ആര്‍ അനൂപ്
തിങ്കള്‍, 8 നവം‌ബര്‍ 2021 (11:37 IST)
നടന്‍ വിജയ് സേതുപതി ചവിട്ടിയാല്‍1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ അപമാനിച്ചെന്ന് ആരോപിച്ചു കൊണ്ടാണ് ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയിരിക്കുന്നത്. 
 
തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് നടനെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ ആയിരുന്നു ചടങ്ങ് നടന്നത്.തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് വിജയ് സേതുപതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

Next Article