വിജയുടെ മകന്‍ സിനിമയിലേക്ക്,സഞ്ജയുടെ തീരുമാനം ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഏപ്രില്‍ 2022 (08:59 IST)
അച്ഛനെ പോലെ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയില്‍ സജീവമാകുമോ എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കാനഡയില്‍ ഫിലിംസ്റ്റഡീസില്‍ ബിരുദം നേടിയ താരപുത്രന്‍ സിനിമയിലേക്ക് തന്നെ എത്തുമെന്ന സൂചന വിജയ് തന്നെ നല്‍കി. ക്യാമറയ്ക്ക് മുന്നില്‍ ആണോ പിന്നില്‍ ആണോ മകന്‍ എത്തുക എന്നത് വിജയന്‍ തന്നെ സംശയമാണ്.
 
 'വേട്ടൈക്കാരന്‍' എന്ന ചിത്രത്തില്‍ ഒരു ഡാന്‍സ് രംഗത്തില്‍ സഞ്ജയ് പ്രത്യക്ഷപ്പെട്ടിരുന്നു.
 
സഞ്ജയ് കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വേണ്ടെന്നാണ് അവന്റെ തീരുമാനം എന്നാണ് വിജയ് പറയുന്നത്.അച്ഛനെന്ന നിലയില്‍ ഈ വിഷയത്തില്‍ അവനെ ഉപദേശിക്കാനില്ലെന്നും തന്റെ പിന്തുണ ആവശ്യമായി വരുന്ന സന്ദര്‍ഭം വന്നാല്‍ തീര്‍ച്ചയായും ഒപ്പം ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article