വാര്‍ഷിക വരുമാനം 100 കോടിക്ക് മുകളില്‍, ആഡംബര കാറുകളുടെ വില കേട്ടാല്‍ ഞെട്ടും; വിജയിയുടെ സാമ്പത്തിക വിവരങ്ങള്‍ ഇതാ

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (10:27 IST)
നിരവധി ആഡംബര വാഹനങ്ങള്‍ ഉള്ള താരമാണ് വിജയ്. ആറ് കോടി രൂപ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഒരു കോടി മുപ്പത് ലക്ഷം രൂപ വിലയുള്ള ഓഡി എ 8, 75 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്‌ള്യൂ സീരിസ് 5, 90 ലക്ഷം രൂപ വിയലുള്ള ബിഎംഡബ്‌ള്യു X6, 35 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ എന്നിവയാണ് വിജയിയുടെ പേരിലുള്ള ആഡംബര വാഹനങ്ങള്‍. 
 
വിജയിയുടെ വാര്‍ഷിക വരുമാനം 100 മുതല്‍ 120 കോടി വരെയാണ്. 2019 മുതലുള്ള കണക്ക് പ്രകാരമാണിത്. വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് വിജയ്. വര്‍ഷത്തില്‍ 10 കോടി രൂപയോളം ഈ ഇനത്തില്‍ കിട്ടുന്നുണ്ടെന്നാണ് കണക്ക്. കൊക്ക കോള, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ അംബാസിഡര്‍ ആണ് വിജയ്. 

ഒരു സിനിമയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനാണ് വിജയ്. നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബീസ്റ്റ്' (ദളപതി 65). ഈ സിനിമയ്ക്ക് വേണ്ടിയാണ് വിജയ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത്. 100 കോടിയുടെ ചെക്കാണ് സിനിമയുടെ നിര്‍മാതാവ് വിജയിക്ക് നല്‍കിയത്. രജനികാന്തിന്റെ റെക്കോര്‍ഡ് ആണ് വിജയ് മറികടന്നത്. 'ദര്‍ബാര്‍' എന്ന ചിത്രത്തിനുവേണ്ടി രജനികാന്ത് 90 കോടിയാണ് പ്രതിഫലം വാങ്ങിയത്. രജനികാന്തിനേക്കാള്‍ 10 കോടി രൂപ അധികം വാങ്ങിയാണ് വിജയ് റെക്കോര്‍ഡിട്ടിരിക്കുന്നത്. 

ദളപതി വിജയ് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇത്രയേറെ വിപണി മൂല്യമുള്ള ഒരു താരം ഇല്ലെന്ന് പറയേണ്ടിവരും. രജനികാന്തിനും അജിത്തിനും ശേഷം തമിഴ് സിനിമാലോകം അടക്കിവാഴുന്ന താരം കൂടിയാണ് വിജയ്. 2021 ലെ കണക്കനുസരിച്ച് വിജയ് എന്ന നടന്റെ താരമൂല്യം എത്രയാണെന്ന് അറിയാമോ? ആരാധകരെ പോലും ഞെട്ടിക്കുന്നതാണ് ഈ കണക്ക്. 56 മില്യണ്‍ ഡോളറാണ് വിജയ് എന്ന താരത്തിന്റെ വിപണി മൂല്യം. അതായത് ഏകദേശം 410 കോടി രൂപയോളം വരും ഇത്. ദക്ഷിണേന്ത്യയില്‍ ഇത്രയേറെ താരമൂല്യമുള്ള നടന്‍മാര്‍ വേറെയില്ല.

ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍ വിജയ് അഭിനയിച്ചു. ബോക്‌സ്ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകളുള്ള താരമാണ്. രജനികാന്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും ഇത്രയേറെ ആരാധകര്‍ ഉള്ള താരം അപൂര്‍വ്വമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article