'ദളപതി 68'ന് തുടക്കമായി, വിജയ് ചിത്രത്തില്‍ പ്രഭുദേവയും, നായിക ആരാണെന്ന് അറിഞ്ഞോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (15:27 IST)
വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ചെന്നൈയില്‍ ആരംഭിച്ചു. ഒക്ടോബര്‍ രണ്ടിനായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്.'ദളപതി 68'എന്ന പേരില്‍ അറിയപ്പെടുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്ന യുവാന്‍ ശങ്കര്‍ രാജയാണ്. സംവിധായകന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 
പ്രഭുദേവ, മോഹന്‍, പ്രശാന്ത് എന്നീ താരങ്ങള്‍ സിനിമയില്‍ ഉണ്ടാകും.മീനാക്ഷി ചൗധരിയാണ് നായിക.ലിയോയുടെ റിലീസിന് ശേഷം സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിടും.
 
എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് 'ദളപതി 68'നിര്‍മ്മിക്കുന്നത്.ഇവരുടെ 25മത്തെ ചിത്രം കൂടിയാണിത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article