ജീത്തു ജോസഫിന്റെ നേര് ചിത്രീകരണം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് നടന്‍ പോയി. ഇനി എംപുരാന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. അടുത്ത സുഹൃത്തായ സമീര്‍ ഹംസ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു.
എംപുരാന്‍ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ആരംഭിക്കും. മോഹന്‍ലാല്‍ നാളെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകും. പൃഥ്വിരാജ് നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. തമിഴ്‌നാട്ടിലും വിദേശരാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രീകരണമുണ്ട്.