വന്‍ തുക മുടക്കി 'ഖുഷി' സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്, ഞായറാഴ്ച ഒടിടി റിലീസ്

കെ ആര്‍ അനൂപ്
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (09:09 IST)
വലിയ വിജയം എന്ന് പറയാന്‍ പറ്റില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമില്ലാതെയാണ് ഖുഷി പ്രദര്‍ശനം അവസാനിപ്പിച്ചത്.വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 72 കോടി ആഗോളതലത്തില്‍ നിന്ന് നേടി. റിലീസ് ദിവസം മാത്രം 26 കോടി നേടിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു നിര്‍മ്മാതാക്കള്‍ക്ക്. എന്നാല്‍ പിന്നീട് വലിയ ചലനം ഉണ്ടാക്കാന്‍ സിനിമയ്ക്കായില്ല. ഒടിടി റിലീസ് പ്രഖ്യാപിച്ച സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഖുഷി സിനിമയുടെ ഒടിടി അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് സ്ട്രീമിംഗ് ആരംഭിക്കുക. നെറ്റ്ഫ്‌ലിക്‌സ് 30 കോടി രൂപയ്ക്കാണ് സിനിമ വാങ്ങിയത്.
ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തത്.തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസുണ്ട്. തിയറ്ററുകളില്‍ കാണാന്‍ കഴിയാത്ത പോയവര്‍ക്ക് വരുന്ന ഞായറാഴ്ച മുതല്‍ ചിത്രം ഓണ്‍ലൈനില്‍ ആസ്വദിക്കാം.
 
ജയറാം, സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article