Vettaiyan first response: തലൈവർ തീപ്പൊരി, അടിമുടി മാസ്, ചിരിപ്പിച്ച് ഫഹദ്, വേട്ടയ്യൻ ആദ്യ പ്രതികരണങ്ങൾ

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (10:06 IST)
ജയ്ലർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രജനീകാന്ത് നായകനായെത്തുന്ന വേട്ടയ്യന്‍ പ്രദര്‍ശനത്തിനെത്തി. രജനീകാന്തിന് പുറമെ അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുപതി,മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ പതിവ് പോലെ തലൈവര്‍ വിളയാട്ടമാണ് സിനിമയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
 
നിരവധി പേരാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളായി എത്തുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ മാസ് ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ മാത്രമുണ്ടെന്നും അര മണിക്കൂറിന് ശേഷം സിനിമ ഇന്വെസ്റ്റിഗേറ്റീവ് ട്രാക്കിലേക്ക് നീങ്ങുന്നുവെന്നും ആദ്യ പ്രതികരണങ്ങളിലൂറ്റെ വ്യക്തമാകുന്നു. തമിഴ് സിനിമയില്‍ ആദ്യമായി കൊമേഡിയന്‍ റോളില്‍ ഫഹദ് എത്തുമ്പോള്‍ ആരാധകര്‍ക്ക് അത് അപ്രതീക്ഷിത ഇമ്പാക്ട് നല്‍കുന്നുവെന്നും മഞ്ജു വാര്യര്‍ ചെറിയ വേഷത്തിലാണെങ്കിലും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും ആദ്യ ഷോ പ്രതികരണങ്ങള്‍ പറയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article