പുത്തന്‍ നേട്ടം, ഒരു അന്താരാഷ്ട്ര അവാര്‍ഡ് കൂടി സ്വന്തമാക്കി ഫഹദ് ഫാസിലിന്റെ 'ജോജി'

കെ ആര്‍ അനൂപ്

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:10 IST)
ഫഹദ് ഫാസിലിന്റെ ജോജി റിലീസിനു ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുവാന്‍ സിനിമയ്ക്ക് അവസരം ലഭിച്ചിരുന്നു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി സിനിമ നേടിയിരുന്നു. ഇപ്പോഴിതാ വെഗാസ് മൂവി അവാര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vegas Movie Awards™ (@vegasmovieawards)

2021ലെ മികച്ച നരേറ്റീവ് ഫീച്ചര്‍ അവാര്‍ഡ് ജോജി നേടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Studios (@bhavana_studios1)

 
ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജോജിയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റ് കൂടി പിറന്നു.ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമ ഒരുക്കിയത്.ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
 
എരുമേലിയിലെ ഒരു സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് കഥാപശ്ചാത്തലം. അപ്പന്റെ മരണം കാത്തു കഴിയുന്ന ആളുകളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍