ഫഹദിന്റെ പുതിയ ചിത്രം, ഉദയനിധി സ്റ്റാലിനൊപ്പം മാരി സെല്‍വരാജ്, പുതിയ തമിഴ് സിനിമ വരുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:51 IST)
മോളിവുഡിന് പുറത്ത് കോളിവുഡിലും ടോളിവുഡിലും സജീവമാകുകയാണ് ഫഹദ് ഫാസില്‍. അല്ലു അര്‍ജുനൊപ്പം പുഷ്പ, കമല്‍ഹാസന്റെ കൂടെ 'വിക്രം' തുടങ്ങി നിരവധി ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഫഹദിന്റെ പുതിയ തമിഴ് സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
 
ഉദയനിധി സ്റ്റാലിനൊപ്പം ഫഹദ് അഭിനയിക്കും.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഫഹദ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നും കേള്‍ക്കുന്നു.അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മികച്ചൊരു പ്രകടനം തന്നെ നടന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.ദക്ഷിണ തമിഴ്നാടിലെ ഒരു വ്യക്തിത്വത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 
  
എ ആര്‍ റഹ്മാന്‍ ഈ ചിത്രത്തിന് സംഗീതം നല്‍കും. 40 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
 
ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും.ഉദയനിധി-ഫഹദ് ഫാസില്‍ ചിത്രത്തിനു പുറമെ ധ്രുവ് വിക്രമിനൊപ്പം ഒരു സ്‌പോര്‍ട്‌സ് ചിത്രവും മാരി സെല്‍വരാജിന് മുമ്പിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍