New OTT Releases in Malayalam: ഹിറ്റ് ചിത്രങ്ങൾ കൂട്ടമായി ഒടിടിയിലേക്ക്, വാഴയും തങ്കലാനും എവിടെ കാണാം

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (11:36 IST)
OTT release
സെപ്റ്റംബര്‍ അവസാനവാരം ഒടിടിയില്‍ ഹിറ്റ് സിനിമകളുടെ ബഹളം. തിയേറ്ററുകളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടി റിലീസാകുന്നത്. മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റായ വാഴ, തമിഴില്‍ നിന്നും പുറത്തിറങ്ങിയ പാ രഞ്ജിത്- വിക്രം സിനിമയായ തങ്കലാന്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട സിനിമകള്‍.
 
 തമിഴ് ഹൊറര്‍ സിനിമയായ ഡിമോണ്ടെ കോളനി 2, നാനിയുടെ സരിപോധ ശനിവാരം തുടങ്ങിയ സിനിമകളും ഈ ആഴ്ച ഒടിടിയിലെത്തും. ജിത്തു ജോസഫിന്റെ ബേസില്‍ സിനിമയായ നുണക്കുഴി, ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് സിനിമ അഡിയോസ് അമിഗോ, ആസിഫ് അലി- ബിജു മേനോന്‍ സിനിമയായ തലവന്‍ എന്നീ സിനിമകള്‍ സെപ്റ്റംബറില്‍ ഒടിടിയിലെത്തിയിരുന്നു.
 
സെപ്റ്റംബര്‍ 23 മുതല്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് വാഴ കാണാനാവുക. ജോമോന്‍ ജോതിര്‍,സുജു സണ്ണി, സാഫ് ബോയ്,ഹാഷിര്‍ തുടങ്ങി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മോഹന്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളില്‍ വിജയമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article