കറുപ്പിൽ മനം മയക്കി ഉർവശി റൗട്ടേല, മനസിൽ തീ കോരിയിടുന്നുവെന്ന് ആരാധകർ

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (21:09 IST)
2013ൽ അരങ്ങേറിയതിന് ശേഷം ബോളിവുഡിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഉർവശി റൗടേല. 2015ൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ നായകനായ മിസ്റ്റർ ഐരവത എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തീന് തുടക്കം കുറിച്ചത്. അഭിനയത്തിന് മുൻപ് മോഡലിങ്ങിലും കഴിവ് തെളിയിച്ച താരത്തിൻ്റെ ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയ്യാണ്.
 
80 കളിലെ നായികമാരെ പോലെയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പതിവ് പോലെ താരത്തിൻ്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ 47 മില്യണിലധികം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article