കങ്കണ റണാവത്തിനെ കേന്ദ്രകഥാപാത്രമാക്കി രജ്നീഷ് ഘായ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രം ധാക്കഡിൻ്റെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോമായ സീ5ൽ ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. വമ്പൻ പ്രതീക്ഷകളോടെ വന്ന് തിയേറ്ററിൽ മൂക്ക് കുത്തിയ ചിത്രമായിരുന്നു ധാക്കഡ്.
100 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 3 കോടി മാത്രമായിരുന്നു കളക്ട് ചെയ്തത്. ഏജൻ്റ് അഗ്നി എന്ന റോളിലാണ് കങ്കണ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിക്ക് പുറമെ തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. പ്രതിനായക കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.