നഗ്നയായി അഭിനയിക്കുമോയെന്ന് ചോദ്യം, നടപടിയുമായി മുന്നോട്ടെന്ന് ഉർഫി ജാവേദ്

അഭിറാം മനോഹർ

ബുധന്‍, 11 ഡിസം‌ബര്‍ 2024 (17:39 IST)
വസ്ത്രധാരണത്തില്‍ വ്യത്യസ്തതകള്‍ കൊണ്ട് വന്ന് ശ്രദ്ധേയയായ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി കൂടിയായിരുന്ന ഉര്‍ഫി ജാവേദ് സോഷ്യല്‍ മീഡിയയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്ന ആള്‍ കൂടിയാണ്. ഇപ്പോഴിതാാ ഒരു ദന്തസംരക്ഷണ ബ്രാന്‍ഡ് തന്നോട് നഗ്‌നയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്ന് പറയുകയാണ് ഉര്‍ഫി.
 
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഉര്‍ഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇമെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ ഉര്‍ഫി പങ്കുവെച്ചിട്ടുണ്ട്. ബ്രാന്‍ഡുകളുമായി ജോലി ചെയ്യുന്നതിനിടെ ഇതുവരെ ഇത്തരം അനുഭവം നേരിട്ടില്ലെന്നും ഇതിലെ എല്ലാ വരികളും അതിരുകടന്നതാണെന്നും ഉര്‍ഫി പറയുന്നു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉര്‍ഫി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍