'വലിയ സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യന്‍'; ഉണ്ണിമുകുന്ദന് പിറന്നാള്‍ ആശംസകളുമായി ടോവിനോയും നിവിന്‍ പോളിയും ചാക്കോച്ചനും

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (11:02 IST)
മലയാള സിനിമാലോകം ഉണ്ണിമുകുന്ദന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ് തുടങ്ങി മോളിവുഡിലെ യുവതാരങ്ങളെല്ല നടന് ആശംസകള്‍ നേര്‍ന്നു.
 
ഉണ്ണി മുകുന്ദന്‍ ....ജന്മദിനാശംസകള്‍ മിസ്റ്റര്‍ മസില്‍മാന്‍. ഇന്‍ഡസ്ട്രിയിലെ ഏറ്റവും സ്വീറ്റസ്റ്റ് വ്യക്തികളില്‍ ഒരാള്‍.ഒരു നടന്‍, ഗായകന്‍, ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയിലും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു എന്നാണ് കുഞ്ചാക്കോബോബന്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

വലിയ സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യന് ഇതാ ഒരു മികച്ച ദിവസം ആശംസിക്കുന്നു. സഹോദരാ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് നിവിന്‍ പോളിയും ആശംസിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nivin Pauly (@nivinpaulyactor)

കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അഭിനയ ലോകത്തെത്തിയത്.ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്തെ തന്റെതായ ഒരു ഇടം ഉറപ്പിക്കുകയായിരുന്നു നടന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas)

അനുബന്ധ വാര്‍ത്തകള്‍

Next Article