11 ദിവസം, ടർബോ എത്ര നേടി, ഒടുവിൽ കണക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

അഭിറാം മനോഹർ
തിങ്കള്‍, 3 ജൂണ്‍ 2024 (17:51 IST)
കണ്ണൂര്‍ സ്‌ക്വാഡ്,കാതല്‍,റോഷാക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച മാസ് സിനിമയായിരുന്നു ടര്‍ബോ. മമ്മൂട്ടി നായകനായ സിനിമ ഒരുക്കിയത് വമ്പന്‍ മാസ് പടങ്ങളുടെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസായിരുന്നു. വമ്പന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ സിനിമ ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും കനത്ത മഴയും സമ്മിശ്ര പ്രതികരണങ്ങളും സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെ ബാധിച്ചിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
 
 ഞായറാഴ്ചയാണ് സിനിമ 11 ദിവസം തിയേറ്ററുകളില്‍ പൂര്‍ത്തിയാക്കിയത്. ഇത്രയും ദിവസം പിന്നിടുമ്പൊള്‍ ആഗോള ബോക്‌സോഫീസില്‍ സിനിമ 70 കോടി പിന്നിട്ടതായാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും മിഡില്‍ ഈസ്റ്റിലും മികച്ച അഭിപ്രായമാണ് സിനിമ നേടിയിരിക്കുന്നത്. പോക്കിരിരാജയ്ക്കും മധുര രാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമ മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള അഞ്ചാമത്തെ സിനിമയാണ്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമായാണ് സിനിമയില്‍ മമ്മൂട്ടി എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article