70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

അഭിറാം മനോഹർ

വ്യാഴം, 22 മെയ് 2025 (17:41 IST)
Trisha responds to Romance with kamalhaasan in Thuglife
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കമല്‍ ഹാസനും മണിരത്‌നവും 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ. കമല്‍ഹാസന് പുറമെ സിലമ്പരസന്‍, അശോക് സെല്‍വന്‍, തൃഷ, അഭിരാമി, ജോജു ജോര്‍ജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നപ്പോള്‍ പക്ഷേ ഏറ്റവുമധികം ചര്‍ച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവര്‍ക്കൊപ്പമുള്ള കമല്‍ഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു. 70 കാരനായ കമല്‍ഹാസന് നായികമാരായി എത്തിയ 2 താരങ്ങള്‍ക്കും 40 വയസാണ് പ്രായം എന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. മകളുടെ പ്രായമുള്ളവര്‍ക്കൊപ്പം കമല്‍ഹാസന്‍ റൊമാന്‍സ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ നീണ്ടിരുന്നു. 
 
 ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിനിമയിലെ പ്രധാനതാരങ്ങളില്‍ ഒരാളായ തൃഷ.ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ക്രിയേറ്റീവ് ഫീല്‍ഡില്‍ സാധാരണമാണെന്നാണ് സിനിമയുടെ പ്രമോഷണല്‍ പരിപാടിക്കിടെ തൃഷ വ്യക്തമാക്കിയത്. മുംബൈയില്‍ നടന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിലാണ് തൃഷ പ്രതികരിച്ചത്. ഈ റോള്‍ സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഇത്തരം പ്രതികരണങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഈ സിനിമ സ്‌പെഷ്യല്‍ ആകുമെന്ന് എനിക്കറിയാമായിരുന്നു. കമല്‍- മണിരത്‌നം ഒന്നിക്കുന്ന സിനിമ എന്ന രീതിയില്‍ ഒരു മാജിക് സിനിമയ്ക്കുണ്ടായിരുന്നു.തൃഷ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍