തമിഴകത്ത് സൂര്യ ചിത്രമായ റെട്രോയ്ക്ക് ഒപ്പം പ്രദര്‍ശനത്തിനെത്തി സപ്രൈസ് ഹിറ്റടിച്ച സിനിമയാണ് ശശികുമാറും സിമ്രാനും മുഖ്യവേഷങ്ങളിലെത്തിയ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ. ആദ്യ ദിവസം തന്നെ ആരാധകര്‍ സിനിമയെ ഏറ്റെടുത്തു. പിന്നാലെ രാജമൗലി അടക്കം നിരവധി സംവിധായകര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. ജൂണ്‍ ആറിനാകും സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുകയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും സിനിമ റിലീസ് ചെയ്യുക.
അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത സിനിമയില്‍ ശ്രീലങ്കയില്‍ ജീവിക്കാന്‍ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറേണ്ടി വന്ന ധര്‍മ്മദാസിന്റെയും കുടുംബത്തിന്റെയും കഥയാണ് പറയുന്നത്. ശശികുമാര്‍, സിമ്രാന്‍ എന്നിവര്‍ക്കൊപ്പം മിഥുന്‍ ജയ് കുമാര്‍, കമലേഷ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ട്രെയ്ലര്‍ റിലീസോട് കൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമ ബോക്‌സോഫീസില്‍ നിന്നും 75 കോടിയോളം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു.