അര​ഗന്റായി ചോദിക്കണം കൊഞ്ചി കുഴഞ്ഞ് ചോദിക്കരുതെന്ന് പറഞ്ഞത് രേണു തന്നെയാണ്; സരിക

നിഹാരിക കെ.എസ്

ശനി, 17 മെയ് 2025 (16:58 IST)
അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ ​ദിവസം രേണുവിന്റെ ഒരു അഭിമുഖം ഏറെ വൈറലായിരുന്നു. മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമായിരുന്നു ഇത്. ഹോട്ട് സീറ്റ് എന്ന പരിപാടിയിലെ അവതാരക  സരികയായിരുന്നു. രേണുവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വിവാദങ്ങളെല്ലാം ഉൾപ്പെ‍ടുത്തിയായിരുന്നു സരികയുടെ ചോ​ദ്യങ്ങൾ. അഭിമുഖം വൈറലായി. സഭ്യതയ്ക്ക് നിരക്കാത്തതും അഹങ്കാരം നിറഞ്ഞ ചോദ്യങ്ങളുമായി അവതാരക രേണുവിനെ അപമാനിക്കുകയായിരുന്നു വീഡിയോ കണ്ടവർ പറഞ്ഞു. 
 
ഇപ്പോഴിതാ വൈറൽ അഭിമുഖത്തിന് പിന്നിൽ ചില കഥകൾ ഉണ്ടായെന്നും രേണു പറഞ്ഞിട്ടാണ് ഇന്റർവ്യുവിൽ താൻ ദാർഷ്ട്യത്തോടെ പെരുമാറിയതും ചോദ്യങ്ങൾ ചോദിച്ചതെന്നും സരിക പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് സരികയുടെ മറുപടി. രേണുവും താനും സുഹൃത്തുക്കൾ ആയിരുന്നുവെന്നും രേണുവിന്റെ തെറി പറയാത്ത ചുരുക്കം ചില ആളുകളിൽ താനും ഉണ്ടെന്ന് സരിക പറയുന്നു.
 
'കഴിഞ്ഞ ദിവസം ഞാൻ അവതാരകയായി ഒരു പ്രോ​ഗ്രാം ചെയ്തിരുന്നു. ഹോട്ട് സീറ്റ് എന്ന പ്രോ​ഗ്രാമായിരുന്നു. അതിൽ രേണു സുധി ​ഗസ്റ്റായി വന്നിരുന്നു. കഴിഞ്ഞ ദിവസം വൈറലായ ഇന്റർവ്യു എടുക്കുന്നതിന് മുമ്പ് തന്നെ രേണു സുധിയും ഞാനും സുഹൃത്തുക്കളായിരുന്നു. പരസ്പരം ശത്രുതയൊന്നും ഇല്ലായിരുന്നു. രേണുവിനെ ഇതുവരെ തെറി പറയാത്ത ഒരു ശതമാനം ആളുകളിൽ ഒരാൾ ഞാനാണ്.
 
ഇന്റർവ്യുവിന് കൃത്യസമയത്ത് തന്നെ രേണു എത്തിയിരുന്നു. മറ്റ് ​ഗസ്റ്റുകളെപ്പോലെയായിരുന്നില്ല. അവരുടെ വിനയം അന്ന് എനിക്ക് മനസിലായി. പിന്നെ ആ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങളെല്ലാം രേണുവിന്റെ അനുമതിയോടെയാണ് ചോദിച്ചത്. അര​ഗന്റായി ചോദിക്കണം കൊഞ്ചി കുഴഞ്ഞ് ചോദിക്കരുത് എന്ന് രേണു എന്നോട് പറഞ്ഞിരുന്നു. ഹോട്ട് സീറ്റായതുകൊണ്ട് മാത്രമാണ് അഭിമുഖത്തിന് താൽപര്യം തോന്നിയതെന്നും രേണു പരിപാടിയുടെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു.
 
അവർ വളരെ ബോൾഡായ സ്ത്രീയാണ്. പരസ്പരം കൈകൊടുത്ത് തന്നെയാണ് ഞങ്ങൾ ​ഗോദയിലേക്ക് ഇറങ്ങുന്നത്. ഇന്റർവ്യു കഴിഞ്ഞ് ഇറങ്ങിയതും കെട്ടിപിടിച്ചിട്ടാണ്. ഞാനും രേണുവും അഭിമുഖം കഴിഞ്ഞപ്പോൾ ഹാപ്പിയായിരുന്നു. പ്രശ്നം പ്രേക്ഷകർക്കാണ്. നിലപാടില്ലാത്ത പ്രേക്ഷകരുടെ കാര്യത്തിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും. അഭിമുഖം പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു. ഏഴായിരത്തോളം ആളുകൾ എന്നെ തെറിവിളിച്ചിട്ടുണ്ട്. ആ ഇന്റർവ്യു പുറത്ത് വരുന്നതിന് തൊട്ട് മുമ്പ് വരെ രേണുവിനെ തെറി പറഞ്ഞ ആരാധകരാണ് ആ വൈറൽ ഇന്റർ‌വ്യുവിന് താഴെ അവരെ പിന്തുണച്ചത്. രേണു സുധി വളരെ നല്ല വ്യക്തിയാണ് എന്നൊക്കെയാണ് കമന്റുകൾ. രേണു മുമ്പും നല്ലത് തന്നെയായിരുന്നു', സരിക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍