'രാത്രി ജിമ്മിൽ പോയാൽ ഹാർട്ട് അറ്റാക്ക് വരും': പ്രേതത്തെ പേടിയുള്ള നടനെ പറ്റിച്ച് ടൊവിനോ തോമസ്

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (13:37 IST)
നിലവിൽ ബോക്സ് ഓഫീസിൽ നല്ല ചലനം സൃഷ്ടിക്കാൻ കഴിയുന്ന നടന്മാരാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ ഒന്നിച്ച മിന്നൽ മുരളി ഇന്ത്യ ഒട്ടാകെ ചർച്ചയായിരുന്നു. കിട്ടുന്ന അവസരങ്ങൾ പരസ്പരം കളിയാക്കുന്ന കാര്യത്തിൽ ഇവർ മിടുക്കന്മാരാണ്. ഇപ്പോഴിതാ, ബേസിലിന് പ്രേതത്തെ പേടിയാണെന്ന് പറയുകയാണ് ടൊവിനോ. ബേസിലിന്റെ വർക്ക് ഔട്ട് പ്രാന്തിനെ കുറിച്ചും ടോവിനോ തുറന്നു പറയുന്നുണ്ട്. 
 
ബേസിലിനെ പിരികയറ്റി വർക്ക് ഔട്ടിന് എത്തിച്ചത് ടോവിനോ ആയിരുന്നു. ബേസിൽ ഒരു ദിവസം ടോവിനോയുടെ അടുത്തെത്തി. അവന് രാത്രി ജിമ്മിൽ പോകണം. ടോവിനോയ്ക്ക് ആണെങ്കിൽ അന്ന് ഒരു മൂഡില്ല. ജിമ്മിൽ പോയെ പറ്റൂ എന്ന വാശിയായിരുന്നു ബേസിലിന്. അവനെ ഒഴിവാക്കാൻ ഒരു വഴിയുമില്ലെന്ന് മനസിലായ ടോവിനോ 'രാത്രി ജിമ്മിൽ പോയാൽ ഹാർട്ട് അറ്റാക്ക്' വരുമെന്ന് പറഞ്ഞു. ബേസിൽ അത് വിശ്വസിച്ച് തിരിച്ച് പോയി. 
 
എന്നാൽ, കുറച്ച് കഴിഞ്ഞ് ടോവിനോ തന്നെ പറ്റിച്ചതാണെന്നും 'രാത്രി ജിമ്മിൽ പോയാൽ ഹാർട്ട് അറ്റാക്കോന്നും വരില്ലെ'ന്നും പറഞ്ഞ് ബേസിൽ സുഹൃത്തിന് തിരിച്ച് മെസേജ് അയച്ചു. ഗൂഗിൾ നോക്കിയെങ്ങാനും ആകും ഇത് അവൻ കണ്ടുപിടിച്ചതെന്നാണ് ടോവിനോ പറയുന്നത്. എന്ത് ചെയ്താലും അന്ന് ജിമ്മിൽ പോയെ പറ്റൂ എന്ന് ബേസിൽ വീണ്ടും വാശി പിടിച്ചു. അതോടെ ടൊവിനോ അടുത്ത അടവിട്ടു. 'ബംഗളൂരുവാണ് സ്ഥലം. പണ്ട് ഇവിടെ ആ ജിമ്മിൽ വെച്ച് ഒരു കൊലപാതകം നടന്നിട്ടുണ്ട്. രാത്രി വെറുതെ അങ്ങോട്ട് പോകണോ' എന്ന് ചോദിച്ചു. അതോടെ ബേസിൽ ഫ്‌ളാറ്റ്‌. ബേസിലിന് പ്രേതത്തെ പേടിയാണെന്നാണ് ടോവിനോയുടെ പക്ഷം.
 
ഇന്ന് ഇനി അവൻ ജിമ്മിൽ പോകില്ലെന്ന് കരുതി ഇരുന്ന ടോവിനോയ്ക്ക് തെറ്റി. ബേസിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കൂട്ടികൊണ്ട് ജിമ്മിൽ പോയി. അതിന്റെ വീഡിയോ എടുത്ത് കൂട്ടുകാരന് അയച്ച് കൊടുക്കുകയും ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article