എല്ലാ മനുഷ്യരിലും ഫെമിനിനും മസ്കുലിനും ആയ സവിശേഷതകൾ ഉണ്ടാകുമെന്ന് നടൻ ടൊവിനോ തോമസ്. തനിക്ക് ഈ രണ്ട് സവിശേഷതകളും ഉണ്ടെന്ന് പറയുകയാണ് നടൻ. ദിലീപ് ചെയ്‌ത മായാമോഹിനി പോലെയുള്ള ഫീമെയ്ൽ വേർഷൻ ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടൊവിനോ. സൈന സൗത്ത് പ്ലസിനോടായിരുന്നു നടന്റെ മറുപടി.
വളരെ എക്സൈറ്റിങ് ആയ കഥയും താൻ ചെയ്‌താൽ നന്നാകുമെന്ന് തോന്നുകയും ചെയ്യുന്ന സിനിമയാണെങ്കിൽ ചെയ്യുമെന്നാണ് ടൊവിനോ പറയുന്നത്. അങ്ങനെ സംഭവിക്കണമെങ്കിൽ ഫിസിക്കലി കുറച്ച് മാറ്റങ്ങൾ വരുത്തണമെന്ന് താരം പറയുന്നു. ഷോൾഡറിന്റെ വീതി കുറയ്‌ക്കേണ്ടി വരുമെന്നും അല്ലെങ്കിൽ അത് അത്ര നല്ലതായി തോന്നില്ല എന്നുമാണ് ടൊവിനോ പറയുന്നത്.
അതേസമയം, ഐഡന്റിറ്റിയാണ് ടോവിനോയുടെതായി അടുത്ത് റിലീസ് ചെയ്യാനുള്ള പടം. ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.