മഞ്ജു വാര്യർ-ദിലീപ് ബന്ധത്തിലുള്ള മകളാണ് മീനാക്ഷി. താരദമ്പതികൾ പിരിഞ്ഞപ്പോൾ മകളെ അച്ഛനൊപ്പം വിടുകയായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിയാമെന്നും ആ കരങ്ങളിൽ അവൾ ഹാപ്പി ആകുമെന്നും വിവാഹമോചനത്തിന് പിന്നാലെ മഞ്ജു ഒരിക്കൽ പറഞ്ഞിരുന്നു. ദിലീപുമായിട്ടുള്ള വിവാഹമോചനത്തിന്റെ കാരണം ഇന്നും മഞ്ജു തുറന്നു പറഞ്ഞിട്ടില്ല.
ഒരു പൊതുവേദിയിൽ വച്ച് നടിയും നർത്തകിയുമായ ശോഭനയെ മീറ്റ് ചെയ്യുന്ന നവ്യ നായരും മഞ്ജു വാര്യരും. മഞ്ജുവിന് ഒപ്പം കുട്ടി മീനാക്ഷി. തിരക്കിനിടയിൽ ഓടി പോകാതെ മഞ്ജു മീനാക്ഷിയെ ചേർത്ത് പിടിച്ചിരിയ്ക്കുന്നത് കാണാം. അമ്മ മകൾ ബന്ധത്തിന്റെ തീവ്രത പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അതേസമയം നമ്മൾ കാണാൻ കാത്തിരിക്കുന്ന നിമിഷം ഇത് തന്നെ ആണ്. എന്നാണ് ഈ സുവർണ്ണ നിമിഷം നമ്മൾക്ക് കാണാൻ കഴിയുക എന്നിങ്ങനെ ഒരു നൂറു കമന്റുകളും വീഡിയോയിൽ നിറയുന്നുണ്ട്.