ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം നല്‍കി ടോവിനോ തോമസ്

കെ ആര്‍ അനൂപ്
വെള്ളി, 18 ജൂണ്‍ 2021 (17:24 IST)
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവനയുമായി ടോവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം കൈമാറിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം നടന്‍ പ്രിഥ്വിരാജും മൂന്നുലക്ഷം രൂപ നല്‍കിയിരുന്നു. 
 
കൊവിഡ് കാലത്ത് കഷ്ടത്തിലായ സംഘടനയിലെ അംഗങ്ങള്‍ക്ക് ബൃഹത്തായ സഹായ പദ്ധതികള്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മെഡിക്കല്‍ കിറ്റ്, സൗജന്യ ജീവന്‍രക്ഷാ മരുന്ന് വിതരണം, ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം തുടങ്ങി നിരവധി സഹായങ്ങള്‍ അടങ്ങുന്നതായിരുന്നു കൊവിഡ് സാന്ത്വന പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

Next Article