പരുക്കേറ്റാലും പിന്മാറില്ല, കിടിലൻ ആക്ഷൻ സീക്വൻസുമായി വീണ്ടും ടോവിനോ !

കെ ആർ അനൂപ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (18:32 IST)
ടോവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ച 'കള'ഷൂട്ടിംഗ് പുനരാരംഭിച്ചു. നടൻ വീണ്ടും ആക്ഷൻ സീക്വൻസുകളിൽ അഭിനയിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൃത്യമായ മുൻകരുതലുകൾ എടുത്താണ് ടോവിനോയുടെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമൊരു ‘മാൻ vs വൈൽഡ്’ ത്രില്ലറാണ്. ടോവിനോയെ കൂടാതെ ദിവ്യ പിള്ളയും ബാസിഗർ എന്ന നായയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
 
ഉടൻതന്നെ ഈ സിനിമയുടെ അവസാന ഷെഡ്യൂൾ നടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
അതേസമയം ആഷിക് അബുവിന്റെ 'നാരദൻ' ടീമിനൊപ്പം ജനുവരിയിൽ ടോവിനോ ചേരും.അന്ന ബെൻ ആണ് നായിക. ടോവിനോ തോമസ്, ഐശ്വര്യലക്ഷ്മി കൂട്ടുകെട്ടിൽ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'.

അനുബന്ധ വാര്‍ത്തകള്‍

Next Article