അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം

ശ്രീനു എസ്

വെള്ളി, 18 ഡിസം‌ബര്‍ 2020 (13:59 IST)
അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളില്‍ നിയമിതരായവര്‍ തുടങ്ങിയവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
 
ഇങ്ങനെയുള്ളവര്‍ ഡിസംബര്‍ 31 നകം കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അനര്‍ഹമായി വാങ്ങിയ സാധനങ്ങളുടെ പിഴ മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും. അല്ലാത്തപക്ഷം വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമം 420ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍