അധോലോക നായകനായി ബാബു ആന്റണി, 'ദ ഗ്രേറ്റ് എസ്‌കേപ്' പൂര്‍ണമായും യുഎസില്‍ ചിത്രീകരിക്കുന്ന സിനിമ

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (14:47 IST)
ബാബു ആന്റണി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗ്രേറ്റ് എസ്‌കേപ്.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നായകനായ ബോബായായി ബാബു ആന്റണി എത്തും.പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് .
ഹോളിവുഡ് താരങ്ങളും സിനിമയില്‍ ഉണ്ടാകും. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ആഗോളതലത്തില്‍ മൊഴിമാറ്റ ചിത്രം ചിത്രമായി റിലീസ് ചെയ്യാനു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. 
 
രഞ്ജിത് ഉണ്ണി ചിത്രത്തിനായി സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍.സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article