ലഹരിക്കേസില്‍ ആര്യന്റെ അറസ്റ്റ്; ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം ബൈജൂസ് ആപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (14:17 IST)
മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബൈജൂസ് ലേണിങ് ആപ്പ്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബൈജൂസ് ആപ്പ് പരസ്യങ്ങളില്‍ നിന്ന് ഷാരൂഖ് ഖാനെ ഒഴിവാക്കണമെന്നാണ് പലരുടെയും ആവശ്യം. ഇതിനു പിന്നാലെയാണ് ബൈജൂസ് ആപ്പിന്റെ നടപടി. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്. 2017 മുതലാണ് ഷാരൂഖ് ഖാന്‍ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ വര്‍ഷം മൂന്നുമുതല്‍ നാലുകോടി രൂപയാണ് ബൈജൂസ് നല്‍കുന്നതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article