കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു:അനൂപ് മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (11:37 IST)
അനൂപ് മേനോന്‍ നിര്‍മ്മാണ കമ്പനിയായ അനൂപ് മേനോന്‍ സ്റ്റോറീസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പത്മ. സിനിമയുടെ ചിത്രീകരണം കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായി നടന്‍ അറിയിച്ചു.
 
'കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ റദ്ദാക്കി. ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .എല്ലാവരേയും സ്‌നേഹിക്കുന്നു .പ്രിയപ്പെട്ടവരേ സുരക്ഷിതമായി തുടരുക'-അനൂപ് മേനോന്‍ കുറിച്ചു.
 
സുരഭി ലക്ഷ്മിയാണ് നായിക.
 
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ദുര്‍ഗ കൃഷ്ണ, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, നന്ദു, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article