മമ്മൂട്ടി പോലീസ് യൂണിഫോമില്‍ വീണ്ടും,മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമ, ചിത്രീകരണം തുടങ്ങി

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:39 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന് തുടക്കമായി. മലയാള സിനിമയ്ക്ക് ഒരു പുതുമുഖ സംവിധായകനെ കൂടി മെഗാസ്റ്റാര്‍ സമ്മാനിക്കുന്നു. ചിത്രീകരണം ആരംഭിച്ചു.
 
ഛായാഗ്രാഹകന്‍ കൂടിയായ റോബി വര്‍ഗീസ് രാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി പോലീസ് യൂണിഫോമില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രീകരണ സംഘത്തിനൊപ്പം മമ്മൂട്ടി ജനുവരി ഒന്നിന് ചേരും. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ആയിരിക്കും ഇത്.
 
കോട്ടയം പാലയിലാണ് ചിത്രീകരണം ആരംഭിച്ചത്.
 
റോണി ഡേവിഡ് രാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു.
 
ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടി ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.നന്‍പകല്‍ നേരത്ത് മയക്കം വൈകാതെ തിയേറ്ററുകളില്‍ എത്തും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍