മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം; മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാ

വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:59 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. പുതുമുഖ സംവിധായകന്റെ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ക്യാമറമാനായി വര്‍ക്ക് ചെയ്ത റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുക. 
 
ഡിസംബര്‍ 26 ന് ചിത്രത്തിന്റെ പൂജ നടക്കുമെന്നാണ് വിവരം. ജനുവരി ഒന്നിന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്‌തേക്കും. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ 421-ാം ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍