'കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കുഞ്ഞിന്റെ പിതാവിന് അറിയാം'; വായടപ്പിക്കുന്ന മറുപടിയുമായി നുസ്രത്ത് ജഹാന്‍

Webdunia
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (15:56 IST)
തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിനു മറുപടിയുമായി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍. തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കുഞ്ഞിന്റെ പിതാവിന് തന്നെ അറിയാമെന്നായിരുന്നു നുസ്രത്ത് ജഹാന്റെ മറുപടി. കഴിഞ്ഞ മാസമാണ് നുസ്രത്തിന് ആണ്‍കുഞ്ഞ് പിറന്നത്. 
 
വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. നിഖില്‍ ജെയിനുമായി വേര്‍പിരിഞ്ഞ പശ്ചാത്തലത്തിലാണ് നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്.
 
കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ആദ്യമായാണ് നുസ്രത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതിനിടയിലാണ് കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. 'കുഞ്ഞിന്റെ പിതാവിന് അറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ് ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ്,' നുസൃത്ത് ജഹാന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article