ചെമ്പിലെ റോഡ് ഇനി മമ്മൂട്ടിയുടെ പേരില്‍ അറിയപ്പെടും; മഹാനടന് ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (13:46 IST)
വൈക്കം ചെമ്പിലെ പാണപറമ്പില്‍ തറവാട്ട് വീട്ടിലേക്കുള്ള വഴി ഇനി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പേരില്‍ അറിയപ്പെടും. മമ്മൂട്ടിയുടെ എഴുപതാം ജന്മദിന ദിവസമായ സെപ്റ്റംബര്‍ ഏഴിനാണ് ചെമ്പ് പഞ്ചായത്ത് റോഡിന് മമ്മൂട്ടിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നര കിലോമീറ്ററോളം വരുന്ന റോഡില്‍ മനോഹരമായ പ്രവേശന കവാടം നിര്‍മിക്കും. പ്രവേശന കവാടത്തിലാണ് 'മമ്മൂട്ടി' എന്ന പേര് ആലേഖനം ചെയ്യുക. 'പത്മശ്രീ ഭരത് മമ്മൂട്ടി റോഡ്' എന്നാണ് നാമകരണം ചെയ്യുക. മമ്മൂട്ടി സ്‌കൂള്‍ പഠനകാലം മുതല്‍ സിനിമാ ജീവിതത്തിന്റെ തുടക്കം വരെ യാത്ര ചെയ്തിരുന്ന റോഡാണ് ചെമ്പ് മുസ്ലിം പള്ളി കാട്ടാമ്പള്ളി റോഡ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍