അതിന് വഴങ്ങാത്തതിനാല്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല, നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്ന് മാളവിക ശ്രീനാഥ്

Webdunia
വ്യാഴം, 13 ഏപ്രില്‍ 2023 (15:50 IST)
'മധുരം', 'സാറ്റര്‍ഡേ നൈറ്റ്' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. അടുത്തിടെ ഒരു സിനിമയുടെ ഓഡിഷനിടെ തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി.താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും തുറന്ന് പറയാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നിയെന്നും മാളവിക ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മഞ്ജു വാര്യരുടെ മകളുടെ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിന് വേണ്ടി ഓഡിഷന് വിളിച്ചപ്പോഴാണ് ഈ സാഹചര്യമുണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തി.
 
ഉപദ്രവിച്ചയാളുടെ പേരോ സിനിമയുടെ പേരോ നടി വെളിപ്പെടുത്തിയില്ല. 
തനിക്ക് വേണ്ടി ഓഡിഷന്‍ നടത്തിയവര്‍ ഒരു തരത്തിലും സിനിമയുടെ ഭാഗമല്ലെന്ന് പിന്നീട് മനസ്സിലായി, ഡ്രെസ്സിംഗ് റൂമില്‍ വെച്ച് തലമുടി ഉലഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞ് അത് നേരെയാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അയാള്‍ പിന്നില്‍ നിന്ന് വന്ന് തന്നെ പിടിച്ചെന്നും മാളവിക പറഞ്ഞു. എന്നാല്‍ അത് യഥാര്‍ത്ഥ ഓഡിഷന്‍ ആയിരുന്നോ എന്നത് നേരത്തെ കൂട്ടി അന്വേഷിക്കാന്‍ തങ്ങള്‍ക്ക് ആയില്ല.
രണ്ടോ മൂന്നോ തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.പല മുതിര്‍ന്ന നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്നും അതിന് വഴങ്ങാത്തതിനാല്‍ തനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article