'തങ്കമണിയില്‍ ആ രാത്രി നടന്ന ക്രൂരതകള്‍ പുറംലോകം അറിഞ്ഞിരുന്നില്ല'; തിരിച്ചു വരവിനൊരുങ്ങി ദിലീപ്, ടീസര്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഡിസം‌ബര്‍ 2023 (13:04 IST)
ദിലീപ് നായകനായ എത്തുന്ന 'തങ്കമണി'എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.നീത പിളള, പ്രണിത സുഭാഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദീഖ്, മനോജ്.കെ.ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍.ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിങ്: ശ്യാം ശശിധരന്‍. വില്യം ഫ്രാന്‍സിസ് സംഗീതമൊരുക്കുന്നതു. ബി.ടി.അനില്‍ കുമാര്‍ ഗാനരചന നിര്‍വഹിക്കുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article