മലയാളത്തിന്റെ മുത്തശ്ശി,തന്റെ മൂന്ന് തലമുറകളെ കാണാനും ഓമനിക്കാനും ഭാഗ്യം ലഭിച്ചയാള്‍,സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ വേദനയോടെ കുടുംബം

കെ ആര്‍ അനൂപ്

വെള്ളി, 1 ഡിസം‌ബര്‍ 2023 (11:16 IST)
മലയാളത്തിന്റെ മുത്തശ്ശിയാണ് സുബ്ബലക്ഷ്മി. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ മായാതെ കിടപ്പുണ്ട്. ജീവിതത്തിലും നല്ലൊരു മുത്തശ്ശി തന്നെയാണ് സുബ്ബലക്ഷ്മി.അമ്മയുടെ വിയോഗത്തില്‍ അനാഥമാക്കപ്പെട്ട നഷ്ടം തോന്നുന്നു എന്നാണ് ഏക മകളായ താരാ കല്യാണ്‍ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

മൂന്നു പതിറ്റാണ്ടു നീണ്ട തന്റെ ശക്തിയാണ് തന്നെ വിട്ടു പോയതെന്നാണ് മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ച് താരയുടെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

തന്റെ മൂന്ന് തലമുറകളെ കാണാനും അവരെ കയ്യിലെടുത്ത് ഓമനിക്കാനും ഭാഗ്യം ലഭിച്ച മുത്തശ്ശി കൂടിയാണ് സുബ്ബലക്ഷ്മി.സൗഭാഗ്യയുടെ മകള്‍ സുദര്‍ശന ജനിച്ച ശേഷം നാല് തലമുറകളുടെ ഒത്തുചേരല്‍ കുടുംബം പലതവണ ആഘോഷിച്ചതാണ്.
 
ഗായികയാണെങ്കിലും ക്യാമറയ്ക്ക് മുന്നിലുള്ള അഭിനയത്തിലൂടെയാണ് സുബ്ബലക്ഷ്മിയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത്. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍