ബിജുമേനോന്റെ ക്രൈം ഡ്രാമ,'തങ്കം'ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:03 IST)
ബിജുമേനോന്‍ വിനീത് ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം രാത്രി പൂര്‍ത്തിയായ വിവരം നടനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ അറിയിച്ചു.
 
ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
  ഗൗതം ശങ്കര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍, കലാസംവിധാനം ഗോകുല്‍ ദാസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article