വിജയ്‌ക്കൊപ്പം ശക്തമായ വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ, തമിഴിലെ ആദ്യ ചിത്രം 'ദളപതി 65' !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (12:29 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' ഒരുങ്ങുന്നു. ഈ വിജയ ചിത്രത്തിലൂടെ ഷൈന്‍ ടോം ചാക്കോ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്.'ഇഷ്‌ക്', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങളിലെ ഷൈനിന്റെ പ്രകടനം കേരളത്തിനു പുറത്തുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചു.
 
'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.പൂജ ഹെഗ്ഡെയാണ് നായിക.മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article