അങ്കമാലിക്കാരനിൽ നിന്നും കോട്ടയംകാരനിലേക്ക് ചുവടുമാറ്റി ആന്റണി വർഗ്ഗിസ്. ആദ്യ ചിത്രമായ അങ്കമാലി ഡയറീസിനു ശേഷം ആന്റണി വർഗ്ഗിസ് നായക കഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
അങ്കമാലി ഡയറീസിൽ ചീഫ് അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന രീതിയിലും സിനിമ ശ്രദ്ദേയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളും അതേതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ത്രില്ലർ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ടിറ്റൊ വില്‍സണും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലിജോ ജോസ്, ചെമ്പൻ വിനോദ്, വിനായകൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.