ഈ ചിത്രത്തിന്റെ നട്ടെല്ല് മമ്മൂട്ടിയുടെ അഭിനയം തന്നെ! - പരോളിന്റെ ട്രെയിലര്‍

തിങ്കള്‍, 19 മാര്‍ച്ച് 2018 (13:43 IST)
മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിലെ നാഴികക്കാലാകും പരോള്‍ എന്ന് ട്രെയിലറിലൂടെ വ്യക്തമാകുന്നു. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 
 
മാസ് ലുക്കോ മരണമാസ് ഗെറ്റപ്പോ ബിജി‌എമോ ഇല്ലാതെ സാധാരണക്കാരനായ കുടുംബനാഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. 
 
ജയില്‍ പശ്ചാത്തലമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥയും കഥാപശ്ചാത്തലങ്ങളുമായിരിക്കും ഇതെന്ന് ട്രെയിലറില്‍ തന്നെ വ്യക്തമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍