സിനിമയിൽ മാത്രമല്ലടാ, രാജുവേട്ടന് ഫുട്ബോളിലും ഉണ്ടെടാ പിടി, കൊച്ചി പൈപ്പേഴ്സ് സഹ ഉടമയായി പൃഥ്വിരാജ്

അഭിറാം മനോഹർ
വെള്ളി, 28 ജൂണ്‍ 2024 (17:16 IST)
കേരളത്തില്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. കേരള സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിപങ്കാളിത്തമാണ് പൃഥ്വിരാജ് ഏറ്റെടുത്തത്. നേരത്തെ തൃശൂര്‍ റോര്‍സ് ടീമില്‍ ഓഹരി പങ്കാളിത്തമെടുക്കാനായി നിലവിലെ ഉടമകളുമായി പൃഥ്വിരാജ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് വിജയത്തിലെത്തിയിരുന്നില്ല.
 
പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനും ടീമില്‍ ഓഹരിപങ്കാളിത്തമുണ്ടാകും. ഇതോടെ സെലിബ്രിറ്റി പങ്കാളിത്തമുണ്ടാകുന്ന സൂപ്പര്‍ ലീഗ് കേരള(എസ്എല്‍കെ)യിലെ ആദ്യ ടീമായി കൊച്ചി പൈപ്പേഴ്‌സ് മാറും. കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ എല്‍എല്‍കെ സെപ്റ്റംബറിലാണ് ആരംഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article