ശ്വാസകോശത്തിലേറ്റ ചതവ് മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടണം; ഉമ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (14:07 IST)
uma thomas
ശ്വാസകോശത്തിലേറ്റ ചതവ് മൂലം കുറച്ചുദിവസം കൂടി ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അതേസമയം തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ല. വയറില്‍ നടത്തിയ സ്‌കാനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഉമ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
 
മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക്ക് നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഉമ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍