ജീവിതപങ്കാളി സുചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്റെ ആശംസ. ' ലോകത്തിലെ എല്ലാ സ്‌നേഹവും നിറഞ്ഞ ഒരു നല്ല ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്‍ പ്രിയപ്പെട്ട സുചി' മോഹന്‍ലാല്‍ കുറിച്ചു. സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
1988 ലാണ് ലാലും സുചിത്രയും വിവാഹിതരായത്. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് മക്കള്‍. പൊതുവേദികളില്‍ പലപ്പോഴും മോഹന്‍ലാലിനൊപ്പം സുചിത്രയേയും കാണാറുണ്ട്.