'സ്പ്രിംഗ്' വരുന്നു, ചിത്രീകരണം മൂന്നാറില്‍ തുടങ്ങി

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (16:07 IST)
മറ്റൊരു പ്രണയ ചിത്രം കൂടി മലയാളത്തിലൊരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'സ്പ്രിംഗ്'.ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ തുടങ്ങി.
 
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ചിത്രീകരണം മൂന്നാര്‍ പൂപ്പാറയിലാണ് ആരംഭിച്ചത്.സുനില്‍ഗി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article