സൂരരൈ പോട്ര് ഹൈ എനര്‍ജി ഫിലിം, ഇനി ദിവസങ്ങള്‍ മാത്രം!

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:17 IST)
സൂര്യയുടെ സൂരരൈ പോട്രിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ജി വി പ്രകാശിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തിരിക്കുകയാണ് സൂര്യ.
 
"ഹൈ എനർജി സ്കോർ നൽകിയതിന് നന്ദി ജി വി പ്രകാശ്. വളരെ ഇഷ്ടമായി" - സൂര്യ ട്വിറ്ററിൽ കുറിച്ചു.
 
ഒക്ടോബർ 30ന് ചിത്രം റിലീസ് ചെയ്യും. അപർണ ബാലമുരളി നായികയായെത്തുന്ന സിനിമയുടെ പുറത്തുവന്ന ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രം എയർ ഡെക്കാൻ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു വിമാന ബിസിനസ്സ് സ്വന്തമാക്കണം എന്നു സ്വപ്നം കാണുന്ന സാധാരണ മനുഷ്യൻറെ ജീവിതയാത്രയാണ്.
 
സൂര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റും ബോളിവുഡ് ആസ്ഥാനമായുള്ള സിഖ്യ എന്റർടൈൻമെന്റും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article