ദൃശ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു: മീന

കെ ആര്‍ അനൂപ്
ശനി, 18 സെപ്‌റ്റംബര്‍ 2021 (10:54 IST)
ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമയാണ് ദൃശ്യം. റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും റീമേക്ക് ചെയ്യപ്പെടുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് സിനിമ വീണ്ടും എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി മീന.
 
ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമമെന്ന പ്രത്യേകതയും ഇതോടെ ദൃശ്യത്തിന് സ്വന്തമാക്കും.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ദൃശ്യം ചെയ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article