ശിവകാർത്തികേയൻ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിൻസ്' ചിത്രീകരണ തിരക്കിലാണ്. ദീപാവലിക്ക് റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ 'പ്രിൻസ്' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതോടെ, 'പ്രിൻസ്' എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി.