തമിഴ്‌നാട് മാതൃക, ദിവസവേദനക്കാരായ സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം എത്തിച്ച് ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷും

കെ ആര്‍ അനൂപ്
ബുധന്‍, 26 മെയ് 2021 (10:58 IST)
കോവിഡ് കാലം പല രീതിയിലാണ് ഓരോ ആളുകളെയും ബാധിച്ചത്. സിനിമ മേഖലയിലെ ദിവസ വേദനക്കാരും തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് സഹായവുമായെത്തി മാതൃകയാകുകയാണ് ശിവകാര്‍ത്തികേയനുയും ഐശ്വര്യ രാജേഷും.
 
ഉപജീവനമാര്‍ഗം നിലച്ച അഭിനേതാക്കള്‍ക്ക് സഹായവുമായി ശിവകാര്‍ത്തികേയന്‍ ഒരു ലക്ഷം രൂപയാണ് നല്‍കിയത്. ഐശ്വര്യ രാജേഷും ഒരു ലക്ഷം രൂപ തന്നെ നല്‍കി. ഇരുവരും നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന 
നല്‍കിയിരുന്നു.
 
സൂര്യ, കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു.സംവിധായകന്‍ എ ആര്‍ മുരുകദോസ്, ഉദയനിധി സ്റ്റാലിന്‍, അജിത്ത് എന്നിവര്‍ 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article