'മദ്യം ഉപേക്ഷിച്ച് ഒരു വര്‍ഷമായി'; തുറന്ന് പറഞ്ഞ് ചിമ്പു

കെ ആര്‍ അനൂപ്
ചൊവ്വ, 22 ജൂണ്‍ 2021 (09:04 IST)
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. തമിഴ്‌നാട്ടിന് പുറമേ കേരളത്തിലും ചിമ്പുവിന് ഫാന്‍സ് ഏറെയാണ്. അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.താന്‍ മദ്യം ഉപേക്ഷിച്ചുവെന്നും ഒരു വര്‍ഷമായി സുഖമായിരിക്കുന്നുവെന്നും നടന്‍ പറഞ്ഞു.
 
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ സിനിമയിലെ ഒരു ഗാനം പുറത്ത് വന്നിരുന്നു.
 
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു മുസ്ലീം യുവാവായി ചിമ്പു വേഷമിടുന്നു. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

Next Article