വാത്തി റെയ്‌ഡ് കഴിഞ്ഞു, ഇനി "ബീസ്റ്റ്" മോഡ്, ദളപതി 65 ഫസ്റ്റ്‌ലുക്ക് പുറത്ത്

തിങ്കള്‍, 21 ജൂണ്‍ 2021 (19:28 IST)
ഇളയ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
 
ഇതുവരെ കാണാത്ത റോളിലായിരിക്കും വിജയ് ചിത്രത്തിൽ അഭിനയിക്കുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക എന്നാണ് അറിയുന്നത്. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി വില്ലൻ വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 
 
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്.മലയാളി താരമായ ഷെയ്‌ൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക