'എസ്ടിആര്‍ 48' എപ്പോള്‍ ? കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചിമ്പു നായകന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (15:08 IST)
ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ദുല്‍ഖര്‍ ചിത്രമൊരുക്കിയ ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എസ്ടിആര്‍ 48' എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിമ്പു ലണ്ടനില്‍ താമസിച്ച് തന്റെ റോളിനായി തയ്യാറെടുക്കുകയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് 2024 ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണവും നടത്താനാണ് പദ്ധതിയിടുന്നത്.ലണ്ടനിലെ പുതുവത്സര ആഘോഷത്തിന് ശേഷം ചിമ്പു ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 
 
കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് 'എസ്ടിആര്‍ 48' എന്ന് താല്‍ക്കാലികമായി വിളിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.
 
ചിത്രം ആക്ഷന്‍ ഡ്രാമയാണെന്നും വരാനിരിക്കുന്ന ചിത്രത്തില്‍ ഇരട്ട സഹോദരന്മാരായി ചിമ്പു വേഷമിടുമെന്നും കേള്‍ക്കുന്നു.ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.കൂടാതെ കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
 സിനിമയിലെ നായകനും പ്രതിനായകനുമായി ചിമ്പു എത്തുമെന്നാണ് നേരത്തെ വന്ന വേറൊരു റിപ്പോര്‍ട്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article