തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ നടി മടിച്ചിട്ടില്ല. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ വന്നപ്പോഴും നടി കാര്യമാക്കിയില്ല. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ ചോയ്‌സുകളെ കുറിച്ചും പ്രണയങ്ങളെ കുറിച്ചും നടി തുറന്നു പറയുന്നു.
ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളിൽ ചെയ്തത്, ഷൂട്ടിംഗിൽ അത് ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല.